LiveTV

Live

Entertainment

ഒരു മില്യണ്‍ കാഴ്ചക്കാരുമായി വടാചെന്നൈയുടെ പ്രൊമോ സോംഗ്

‘മാടിലെ നിൽക്കറെ മാങ്കുറ്റി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. 

 ഒരു മില്യണ്‍ കാഴ്ചക്കാരുമായി വടാചെന്നൈയുടെ പ്രൊമോ സോംഗ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് വടാചെന്നൈയുടെ പുതിയ ഗാനത്തിന്റെ പ്രൊമോ. ‘മാടിലെ നിൽക്കറെ മാങ്കുറ്റി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് നാരായണൻ സംഗീതം നിരവഹിച്ചിരിക്കുന്ന ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 1 മില്യണിലധികം പേരാണ് പാട്ട് യു ട്യൂബില്‍ കണ്ടത്. ധനുഷും ഐശ്വര്യ രാജേഷുമാണ് ഗാനരംഗത്തിലുള്ളത്.

മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ചിത്രമാണ് വടാചെന്നൈ. ധനുഷിന്റെ മൂന്ന് വ്യത്യസ്തമായ ലുക്കുകളോടെയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷിന് ദേശീയ പുരസ്‌കാരം നേടി കൊടുത്ത ആടുകളത്തിന്റെ സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വടാചെന്നൈ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സമുദ്രക്കനി, ആന്‍ഡ്രിയ ജെറമിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Also read: ധനുഷ് ചിത്രം ‘വടചെന്നൈ’യുടെ മേക്കിംഗ് വിഡിയോ കാണാം

Also read: കലിപ്പ് ലുക്കില്‍ ധനുഷ്; വടചെന്നൈയുടെ ടീസര്‍ കാണാം