LiveTV

Live

Entertainment

എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്; ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് ഒടിയന്റെ സംവിധായകന്‍

ഒടിയന്റെ നിർമ്മാണ ചെലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല.

 എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്; ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് ഒടിയന്റെ സംവിധായകന്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോവുകയാണ്. ചിത്രത്തിന്റെ കാത്തിരുന്ന ട്രയിലര്‍ ഇന്നാണ് പ്രേക്ഷകരിലേക്കെത്തിയത്. ഈ അവസരത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിനെക്കുറിച്ചോര്‍ക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവാണ് ആന്റണിയെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിർഭയത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായതും.

സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു. ഒടിയന്റെ നിർമ്മാണ ചെലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഞാൻ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും ആത്മവിശ്വാസവും നൽകി വാർത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരിൽ പറയാത്ത ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ; നന്ദി ആന്റണി, എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കരുത്തോടെ കൂടെ നിന്നതിന്!

Antony Perumbavoor - നിർഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ...

Posted by V A Shrikumar on Tuesday, October 9, 2018

Also read: ഒടിയൻ നിങ്ങളിലേക്കെത്തുന്ന ഡിസംബർ 14 വരെ പറയാനേറെയുണ്ട്; ശ്രീകുമാര്‍ മേനോന്‍