LiveTV

Live

Entertainment

നയന്‍സ് ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 നയന്‍സ് ഇരട്ടവേഷത്തിലെത്തുന്ന  ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.

ഐറ ഒരു ഹൊറര്‍ ചിത്രമാണ്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും.

Also read: കേരളത്തിന് സഹായവുമായി നയന്‍താര; 10 ലക്ഷം രൂപ സംഭാവന നല്‍കി

Also read: നയന്‍താര നായികയാകുന്ന 'അറം' ഈ മാസം 10ന് തീയറ്ററുകളിലേക്ക്

Also read: തളത്തില്‍ ദിനേശനായി നിവിന്‍, ശോഭയായി നയന്‍താര , സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍