LiveTV

Live

Entertainment

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഉപേക്ഷിച്ചു; കാരണം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഉപേക്ഷിച്ചു; കാരണം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി രഞ്ജിതിന്റെയും രണ്‍ജി പണിക്കരുടെയും തിരക്കഥയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചതായി ഷാജി കൈലാസ്. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയത് കൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.

4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല...

Posted by Shaji Kailas on Monday, October 8, 2018

Also read: ആ റസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല: ഷാജി കൈലാസ്

Also read: 'നിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ'- ഷാജി കൈലാസ്

Also read: ''കണ്ണ് നിറഞ്ഞിരിക്കുമ്പോൾ പോലും ചിരിക്കുന്ന ആ മുഖം തരുന്നത് വല്ലാത്തൊരു ഫീലിങ്ങാണ്''; മോഹന്‍ലാലിനെക്കുറിച്ച് ഷാജി കൈലാസ്