LiveTV

Live

Entertainment

പേട്ടയിലെ രജനീകാന്തിന്റെ ലീക്ക് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് കാര്‍ത്തിക് സുബ്ബരാജ്

പേട്ടയിലെ രജനീകാന്തിന്റെ പുറത്തുവിടാത്ത ചിത്രങ്ങളും ചില വീഡിയോകളും ലീക്ക് ചെയ്തിരുന്നു

 പേട്ടയിലെ രജനീകാന്തിന്റെ ലീക്ക് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് കാര്‍ത്തിക് സുബ്ബരാജ്

പേട്ടയിലെ രജനീകാന്തിന്റെ ലീക്ക് ചെയ്ത ചിത്രങ്ങള്‍ ഒരിക്കലും ഷെയര്‍ ചെയ്യരുതെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആവശ്യപ്പെട്ടു. തമിഴ് ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളും പുറത്തുവിടരുതെന്നും കാര്‍ത്തിക് സുബ്ബരാജ് ആവശ്യപ്പെട്ടു. പേട്ടയിലെ രജനീകാന്തിന്റെ പുറത്തുവിടാത്ത ചിത്രങ്ങളും ചില വീഡിയോകളും ലീക്ക് ചെയ്തിരുന്നു. ലക്‍നൌവിലെ ഷൂട്ടിംഗിനിടയിലുള്ള ചിത്രങ്ങളാണ് ലീക്ക് ചെയ്തത്.

പേട്ടയിലെ രജനീകാന്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളെല്ലാം വൈറലായിരിക്കുകയാണ്. തൃഷ, സിമ്രാന്‍, മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും വിജയ് സേതുപതിയുമാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രം പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

Also read: പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്

Also read: രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്