സ്വര്ഗവുമില്ല,നരകവുമില്ല..ഒറ്റ ജീവിതം; കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ കാണാം
കൊച്ചുണ്ണിയുടെ ഉറ്റസഹായിയായ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മോഹന്‍ലാലെത്തുന്നു എന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്.

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഒക്ടോബര്‍ 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.
കൊച്ചുണ്ണിയുടെ ഉറ്റസഹായിയായ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മോഹന്‍ലാലെത്തുന്നു എന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.