LiveTV

Live

Entertainment

നിറഞ്ഞ സദസില്‍ സൂയി ധാഗ; 55 കോടി കളക്ഷനുമായി കുതിപ്പ് തുടരുന്നു

ചിത്രത്തിന്റെ കളക്ഷന്‍ 55 കോടി പിന്നിട്ടു. റിലീസ് ചെയ്ത ആദ്യദിനം ഒമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു ചിത്രം.

 നിറഞ്ഞ സദസില്‍ സൂയി ധാഗ; 55 കോടി കളക്ഷനുമായി കുതിപ്പ് തുടരുന്നു

നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് അനുഷ്‌ക ശര്‍മ്മ നായികയായെത്തുന്ന ‘സൂയി ധാഗ’ എന്ന ചിത്രം. ചിത്രത്തിന്റെ കളക്ഷന്‍ 55 കോടി പിന്നിട്ടു. റിലീസ് ചെയ്ത ആദ്യദിനം ഒമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു ചിത്രം. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍

‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്‌കാ ശര്‍മ്മയുടെ അഭിനയത്തെ അഭിനന്ദിച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്‌ലിതന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അനുഷ്‌കയുടെ അഭിനയം തന്റെ ഹൃദയം കവര്‍ന്നെന്നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. വരുണ്‍ ധവാന്റെ അഭിനയം ഏറെ മികച്ചതാണെന്നും വിരാട് കുറിച്ചു. ഇന്ത്യയിലെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതമാണ് ‘സൂയി ധാഗ’യുടെ പ്രമേയം.

ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് സംവിധാനം. അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘സൂയി ധാഗ’ എന്ന ചിത്രത്തിനുണ്ട്.

Also read: ‘സൂചിയില്‍ നൂല് കോര്‍ക്കാന്‍’ സച്ചിനെ ചലഞ്ച് ചെയ്ത് അക്ഷയ് കുമാര്‍