LiveTV

Live

Entertainment

പ്രണയം പറഞ്ഞ് മന്ദാരവും 96ഉം ഇന്ന് തിയറ്ററുകളില്‍

ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ, ജംഗിൾസ് ഡോട് കോം തുടങ്ങിയവയും പ്രദർശനം തുടങ്ങും. 

 പ്രണയം പറഞ്ഞ് മന്ദാരവും 96ഉം ഇന്ന് തിയറ്ററുകളില്‍

മൂന്ന് മലയാളസിനിമകളാണ് ഇന്ന് റിലീസിനെത്തുന്നത്. ആസിഫ് അലി നായകനായ മന്ദാരം ആണ് ഇതിൽ പ്രധാനം. ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ, ജംഗിൾസ് ഡോട് കോം തുടങ്ങിയവയും പ്രദർശനം തുടങ്ങും.

പ്രണയമാണ് മന്ദാരത്തിന്റെ പ്രമേയം. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ അനാർക്കലി മരക്കാർ, വർഷ ബൊല്ലമ്മയുമാണ് നായികമാർ. ഒരു വ്യക്തിയുടെ 25 വർഷത്തെ കാലഘട്ടമാണ് സിനിമ അനാവരണം ചെയ്യുന്നത്. വിജീഷ് വിജയനാണ് സംവിധാനം.

 പ്രണയം പറഞ്ഞ് മന്ദാരവും 96ഉം ഇന്ന് തിയറ്ററുകളില്‍

പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ. പുതുമുഖങ്ങളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ബിജു മജീദാണ് സംവിധായകൻ.

കുട്ടികളുടെ ചിത്രമാണ് ജംഗിൾസ് ഡോട് കോം. അരുൺ നിശ്ചൽ സംവിധാനം ചെയ്ത ചിത്രത്തിൽ മാസ്റ്റർ ഗൗരവ് മേനോൻ, മിനോൺ, ആദി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ശ്രീജിത്ത് രവി, നീന കുറുപ്പ്, ഗീത വിജയൻ എന്നിവർക്കൊപ്പം മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും അഭിനയിച്ചിട്ടുണ്ട്.

വിജയ് സേതുപതി-തൃഷ ടീമിന്റെ 96

ഒരു പിടി മികച്ച ചിത്രങ്ങളാണ് ഇതരഭാഷകളിൽ നിന്ന് ഈ ആഴ്ച എത്തുന്നത്. വിജയ് സേതുപതി - തൃഷ ടീമിന്റെ 96 ആണ് ഇതിൽ പ്രധാനം. വിജയ് ദേവരകൊണ്ടയുടെ നോട്ട, ആയുഷ്മാൻ ഖുറാനയുടെ അന്ധാദുൻ, ഹോളീവുഡ് ചിത്രം വെനം എന്നിവയടക്കം ആറ് ചിത്രങ്ങളാണ് ഇതരഭാഷകളിൽ നിന്നും വരുന്നത്.

 പ്രണയം പറഞ്ഞ് മന്ദാരവും 96ഉം ഇന്ന് തിയറ്ററുകളില്‍

വിജയ് സേതുപതിയും തൃഷയും ഒരുമിക്കുന്ന ആദ്യചിത്രം എന്നതുകൊണ്ട് മാത്രം, ആകാംക്ഷ ഉണർത്തിയ ചിത്രമായിരുന്നു 96. തമിഴ്നാട്ടിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. പ്രണയത്തിന്റെ വിവിധ ഘട്ടങ്ങളാണ് സിനിമയിൽ. സഹപാഠികളായിരുന്ന രണ്ട് പേർ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതിലൂടെ സിനിമ സഞ്ചരിക്കുന്നു. സി പ്രേംകുമാറാണ് സംവിധായകൻ .പ്രണയനായകനിൽ നിന്ന് സൂപ്പർതാരത്തിലേക്ക് വിജയ് ദേവരകൊണ്ടയെ നയിക്കുന്ന ചിത്രമാകും നോട്ട. രാഷ്ട്രീയത്തിന്റെ പിന്നാമ്പുറക്കഥകൾ ചർച്ച ചെയ്യുന്ന നോട്ടയിൽ മന്ത്രിയുടെ വേഷമാണ് വിജയ്ക്ക്. ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ചിത്രം തെലുഗുവിലും തമിഴിലുമായാണ് ചിത്രീകരിച്ചത്. സിനിമയുടെ തമിഴ് പതിപ്പാണ് കേരളത്തിൽ എത്തുന്നത്.

തമിഴ് സൈക്കോളജിക്കൽ ത്രില്ലർ രാട്ശസനും വെള്ളിയാഴ്ച എത്തുന്നുണ്ട്. സ്കൂൾ പെൺകുട്ടികളെ കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ പിടികൂടാൻ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് രാട്ശസൻ. വിഷ്ണു വിശാൽ നായകനാകുന്ന സിനിമയിൽ അമലാ പോൾ നായികയാകുന്നു.

 പ്രണയം പറഞ്ഞ് മന്ദാരവും 96ഉം ഇന്ന് തിയറ്ററുകളില്‍

ആയുഷ്മാൻ ഖുറാന നായകനായ ക്രൈംത്രില്ലർ ആണ് അന്ധാദുൻ.. തബുവും രാധിക ആപ്തെയും ആണ് സിനിമയിൽ നായികമാർ. ശ്രീറാം രാഘവൻ നായകനായ സിനിമയിൽ അന്ധന്റെ വേഷമാണ് ഖുറാനക്ക്. സൽമാൻ ഖാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമയുടെ അഭിനേതാവായുള്ള അരങ്ങേറ്റചിത്രമാണ് ലവ് യാത്രി. പ്രണയകഥ പറയുന്ന സിനിമയിൽ വറീന ഹുസൈനാണ് നായിക. മാർവൽ കോമിക്സിൽ നിന്നുള്ള പുതിയ ചിത്രം വെനം ആണ് ഹോളിവുഡിൽ നിന്ന് എത്തുന്നത്. ടോം ഹാർഡി ഡബിൾ റോബിൽ എത്തുന്ന ചിത്രത്തിൽ മിഷേൽ വില്യംസ് ആണ് നായിക.