LiveTV

Live

Entertainment

സൂര്യ ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു ഫ്ലക്സാണ് പുറത്തുവന്നത്.

സൂര്യ ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന സിനിമയെ വളരെ ആകാംക്ഷയോടും പ്രതീക്ഷയോടുമാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ആ പ്രതീക്ഷക്ക് ആക്കം കൂട്ടാന്‍ ഒരു ലൊക്കേഷന്‍ ചിത്രം പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നതെന്നാണ് ഈ ചിത്രം നല്‍കുന്ന സൂചന. ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു ഫ്ലക്സാണ് പുറത്തുവന്നത്. കമാന്‍ഡോ വേഷത്തിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.