LiveTV

Live

Entertainment

രാജ് താക്കറെ തനി ഗുണ്ടയെന്ന് തനുശ്രീ 

സ്ത്രീകളെ ആക്രമിക്കുന്നവരെ നേതാവ് എന്ന് വിളിക്കാനാവില്ല. രാജ് താക്കറെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ തന്നെ ഗുണ്ടയാണെന്നും തനുശ്രീ പറഞ്ഞു.

രാജ് താക്കറെ തനി ഗുണ്ടയെന്ന് തനുശ്രീ 

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറേക്കെതിരെ നടി തനുശ്രീ ദത്ത. സിനിമാ സെറ്റില്‍ വെച്ച് തന്നെ ആക്രമിച്ചത് രാജ് താക്കറെയുടെ അനുയായികളാണെന്ന് തനുശ്രീ വെളിപ്പെടുത്തി. രാജ് താക്കറെ തനി ഗുണ്ടയാണെന്നും തനുശ്രീ വിമര്‍ശിച്ചു.

സ്ത്രീകളെ ആക്രമിക്കുന്നവരെ നേതാവ് എന്ന് വിളിക്കാനാവില്ല. നല്ല നേതാവ് അശരണരെ സംരക്ഷിക്കുകയാണ് ചെയ്യുക. എന്നാല്‍ രാജ് താക്കറെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ തന്നെ ഗുണ്ടയാണെന്നും തനുശ്രീ പറഞ്ഞു.

ബോളിവുഡ് താരം നാനാ പടേക്കര്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികചൂഷണത്തിന് ശ്രമിച്ചെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്കും രാജ് താക്കറേക്കുമെതിരെ തനുശ്രീ രംഗത്തെത്തിയത്. 2009ല്‍ ഹോണ്‍ ഓകെയുടെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് താന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് തനുശ്രീ പറഞ്ഞത്.

നാനാ പടേക്കറുടെ മോശം പെരുമാറ്റത്തിനെതിരെ സംവിധായകനോട് പരാതി പറഞ്ഞതിന് പിന്നാലെ തന്നെയും കുടുംബത്തെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും തനുശ്രീ പറഞ്ഞു. തനുശ്രീയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന അന്നത്തെ അക്രമത്തിന്‍റെ വീഡിയോയും പുറത്തുവന്നു.

Also read: നാനാ പടേക്കറിനെതിരായ ലൈംഗികാരോപണം: തനുശ്രീയെ ഗുണ്ടകള്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്