LiveTV

Live

Entertainment

‘മുത്തുനവ രത്ന മുഖം’; കാലത്തെ അതിജീവിച്ച ഈ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്  

‘മുത്തുനവ രത്ന മുഖം’; കാലത്തെ അതിജീവിച്ച ഈ ഗാനമാണ്  ഇപ്പോൾ സോഷ്യൽ മീഡിയ  ട്രെൻഡിങ്  

കാലങ്ങളെ അതിജീവിച്ചതാണ് മോയിൻകുട്ടി വൈദ്യരുടെ മുത്തുനവ രത്ന മുഖം എന്ന മാപ്പിളപ്പാട്ട്. ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഗാനം പുതിയ ഭാവത്തിൽ വന്നിരിക്കുന്നു. ഗായകൻ അദീഫ് മുഹമ്മദ് ആലപിച്ച പുതിയ ഗാനം അരലക്ഷത്തിലേറെ പേർ ആസ്വദിച്ചു കഴിഞ്ഞു.

മോയിൻകുട്ടി വൈദ്യർ എഴുതിയ മുത്തുനവ രത്നമുഖം എന്ന ഗാനം മമ്മൂട്ടി അഭിനയിച്ച 1921 എന്ന ഈ ചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തമായത്.1988ൽ പുറത്തിറങ്ങിയ 1921നായി ശ്യാം സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് നൌഷാദ് ആയിരുന്നു. മുപ്പത് വർഷങ്ങൾക്കിപ്പുറം ഈ ഗാനം പുനരവതരിപ്പിക്കുകയാണ് ഒരു സംഘം യുവാക്കൾ. അദീഫ് മുഹമ്മദ് ആണ് യുവതലമുറക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള ഗാനത്തിന്‍റെ കവർ ആലപിച്ചത്. സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തത് രാംകുമാറും സനു പി എസും ചേർന്നാണ്.

വേണു ശശിധരൻ ലേഖയാണ് പുതിയ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ. സീ ജെ അച്ചു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. അഞ്ച് ദിവസത്തിനുള്ളിൽ അറുപതിനായിരത്തിലേറെ പേരാണ് യൂട്യൂബിലൂടെ മാത്രം ഗാനം ആസ്വദിച്ചത്.