LiveTV

Live

Entertainment

സംവിധായകന്‍ മണിരത്നത്തിന് ബോംബ് ഭീഷണി 

തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.  

 സംവിധായകന്‍ മണിരത്നത്തിന് ബോംബ് ഭീഷണി 

പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന് ഫോണില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്.

അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ചെക്ക ചിവന്ത വാനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 30 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം വാരിയത്.

ചെക്ക ചെവന്ത വാനം: മണിരത്നം ചിത്രത്തിന്റെ ട്രെയിലറെത്തി
Also Read

ചെക്ക ചെവന്ത വാനം: മണിരത്നം ചിത്രത്തിന്റെ ട്രെയിലറെത്തി

അതിഥി റാവു വീണ്ടും മണിരത്നം ചിത്രത്തില്‍ നായിക
Also Read

അതിഥി റാവു വീണ്ടും മണിരത്നം ചിത്രത്തില്‍ നായിക

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് ജോ
Also Read

മണിരത്നം ചിത്രത്തില്‍ ജ്യോതിക നായികയാകുന്നു; വാര്‍ത്ത സ്ഥിരീകരിച്ച് ജോ