LiveTV

Live

Entertainment

നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാണം ധര്‍മ്മജന്‍; നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

 നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാണം ധര്‍മ്മജന്‍; നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘നിത്യഹരിത നായകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തവിട്ടു. സൗബിന്‍ സാഹിര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എ.ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിത്യഹരിതനായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം. ക്യാമറ പവി കെ.പവന്‍.

Launching the first look poster of Nithyaharitha Nayakan ❤️ , wish you all success Dharmajan, Vishnu Unnikrishnan and the whole team. 😊

Posted by Soubin Shahir on Monday, October 1, 2018