LiveTV

Live

Entertainment

കളിചിരികള്‍ ഓര്‍മയാക്കി ആദ്യം ജാനി യാത്രയായി, പിന്നാലെ പ്രിയ ബാലുവും; ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായ ലക്ഷ്മിയും ബാലയും 2000 ഡിസംബര്‍ 16 നാണ് വിവാഹിതരായത്.

കളിചിരികള്‍ ഓര്‍മയാക്കി ആദ്യം ജാനി യാത്രയായി, പിന്നാലെ പ്രിയ ബാലുവും; ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി

ആര്‍ക്കും ഒരിക്കലും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്ന നിമിഷങ്ങളായിരുന്നു അത്...സംഗീത സംവിധായകന്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വനി ബാല കാറപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ കേരളമൊന്നാകെ തേങ്ങി. കഴിഞ്ഞ ആഴ്ചയായിരുന്നു ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത അപകടമുണ്ടായത്. മകളെയും കൂട്ടി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുമ്പോഴായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. പക്ഷേ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് അത് ഒരു മരണവാര്‍ത്തയായി മാറുമെന്ന്.

കളിചിരികള്‍ ഓര്‍മയാക്കി ആദ്യം ജാനി യാത്രയായി, പിന്നാലെ പ്രിയ ബാലുവും; ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി

ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടിയ മകളുടെ ജീവന്‍ വിധിയെടുത്തപ്പോള്‍ ഒന്നുമറിയാതെ ബാലുവും ഭാര്യ ലക്ഷ്മിയും മരണത്തോട് പോരാടുകയായിരുന്നു. അവന്‍ കണ്ണു തുറക്കുമ്പോള്‍ പൊന്നുമോളുടെ മരണവാര്‍ത്ത എങ്ങിനെ പറയുമെന്ന് വേദനയിലായിരുന്നു ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും. തങ്ങളുടെ പ്രിയപ്പെട്ട ബാലു മടങ്ങിവരുമെന്ന് തന്നെയായിരുന്നു ഉറ്റവരുടെ പ്രതീക്ഷ..ആ വയലിന്‍ വീണ്ടും ശബ്ദിക്കുമെന്നു...പക്ഷേ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി ബാലു യാത്രയായി...ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി തനിച്ചായി..

കളിചിരികള്‍ ഓര്‍മയാക്കി ആദ്യം ജാനി യാത്രയായി, പിന്നാലെ പ്രിയ ബാലുവും; ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായ ലക്ഷ്മിയും ബാലയും 2000 ഡിസംബര്‍ 16 നാണ് വിവാഹിതരായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മാലാഖയായി തേജസ്വിനി ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. ജാനി എന്നായിരുന്നു ബാലു മകളെ വിളിച്ചിരുന്നത്. കിട്ടുന്ന സമയത്തെല്ലാം ജാനിയുടെ കളിച്ചു,ചിരിച്ചു...അവരുടെ ജീവിതം അവളുടെ ചുറ്റുമായിരുന്നു. ഒടുവില്‍‌ ഓമനിച്ച് കൊതി തീരാതെ അവള്‍ യാത്രയാവുകയും ചെയ്തു.

കളിചിരികള്‍ ഓര്‍മയാക്കി ആദ്യം ജാനി യാത്രയായി, പിന്നാലെ പ്രിയ ബാലുവും; ഭര്‍ത്താവും മകളും പോയതറിയാതെ ലക്ഷ്മി

ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ലക്ഷ്മിയും ബാലുവും വിവാഹിതരാകുന്നത്. 22 ാം വയസ്സില്‍ എം.എ സംസ്‌കൃത അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ ലക്ഷ്മി അതേ കോളേജില്‍ ഹിന്ദി എം.എ വിദ്യാര്‍ത്ഥിനിയായിരുന്നു.

കലാലയത്തില്‍ തുടങ്ങി മ്യൂസിക് ബാന്‍ഡും ആല്‍ബം ഇറക്കലും ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കലുമൊക്കെയായി ബാല തിരക്കിലായിരുന്നു. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബാല ഫ്യൂഷന്‍ ബാന്‍ഡ് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ബാന്റില്ലാതെ ബാല ലീല എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. പ്രീഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മംഗല്യപല്ലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്തത്. ആറു പാട്ടുകള്‍ കമ്പോസ് ചെയ്തു. പിന്നീട് രാജീവ് നാഥിന്റെ മോക്ഷം, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളുമായി സഹകരിച്ചു. ബാലുവിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് ആരാധകര്‍. ആ വയലിനില്‍ നിന്നുള്ള മാന്ത്രിക ശബ്ദം ഇനിയുണ്ടാവില്ല...ബാലഭാസ്കര്‍ നിറഞ്ഞ വേദികളും ഇനിയുണ്ടാവില്ല...

Also read: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു