LiveTV

Live

Entertainment

ക്രീഡിന്റെ രണ്ടാം ഭാഗം വരുന്നു; അഡോണിസ് ക്രീഡായി മൈക്കല്‍ ബി ജോർദാന്‍

ക്രീഡിന്റെ രണ്ടാം ഭാഗം വരുന്നു; അഡോണിസ് ക്രീഡായി മൈക്കല്‍ ബി ജോർദാന്‍

ഹോളിവുഡ് ചിത്രം ക്രീഡിന്റെ രണ്ടാം ഭാഗം വരുന്നു. അഡോണിസ് ക്രീഡ് എന്ന കഥാപാത്രമായി മൈക്കല്‍ ബി ജോർദാന്‍ വീണ്ടുമെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറുമെത്തി. സിൽവേർസ്റ്റർ സ്റ്റാലോൺ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ റോക്കി ആയി അദ്ദേഹം വേഷവുമിടുന്നു.

തന്റെ അച്ഛന്റെ ഘാതകനായ ഇവാൻ ഡ്രാഗോയുടെ മകനുമായി, അഡൊണിസ് ക്രീഡ് കളത്തിൽ ഏറ്റുമുട്ടുന്നതാണ് 'ക്രീഡ് 2' വിന്റെ ഉള്ളടക്കം. അഡോണിസ് ക്രീഡായി മൈക്കില്‍ ബി ജോര്‍ദാന്‍ വീണ്ടുമെത്തുന്ന ചിത്രത്തില്‍, അഡോണിസിന്റെ പരിശീലകന്‍ റോക്കിയായി സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ എത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സില്‍വസ്റ്റര്‍ സ്റ്റാലോന്റതാണ്. നിര്‍മാണ പങ്കാളിയുമാണ് സില്‍വസ്റ്റര്‍ സ്റ്റാലോന്‍. ടെസ തോംപ്സണ്‍,ഡോള്‍ഫ് ലണ്ട്ഗ്രന്‍,തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്റ്റീവൻ കേപ്പിൾ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം നവംബർ 21ന് തീയേറ്ററിൽ എത്തും.