LiveTV

Live

Entertainment

കുട്ടി ദളപതി അഭിനയിച്ച ഹ്രസ്വചിത്രം ജംഗ്ഷന്റെ ടീസര്‍ കാണാം

വേട്ടെക്കാരന്‍ സിനിമയില്‍ ‘നാന്‍ അടിച്ച താങ്കമാട്ടേന്‍’ എന്ന ഗാനരംഗത്തില്‍ അച്ഛനൊപ്പം ചുവടുവച്ചാണ് വിജയുടെ മകന്‍ സഞ്ജയ് സിനിമയിലെത്തിയത്. 

കുട്ടി ദളപതി അഭിനയിച്ച ഹ്രസ്വചിത്രം ജംഗ്ഷന്റെ ടീസര്‍ കാണാം

വേട്ടെക്കാരന്‍ സിനിമയില്‍ ‘നാന്‍ അടിച്ച താങ്കമാട്ടേന്‍’ എന്ന ഗാനരംഗത്തില്‍ അച്ഛനൊപ്പം ചുവടുവച്ചാണ് വിജയുടെ മകന്‍ സഞ്ജയ് സിനിമയിലെത്തിയത്. പിന്നീട് താരപുത്രനെ കണ്ടതേയില്ലെങ്കിലും സഞ്ജയുടെ നായകനായുള്ള അരങ്ങേറ്റം കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ഇപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സഞ്ജയ് അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ ടീസറെത്തിയിരിക്കുകയാണ്.

ജംഗ്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 51 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജംഗ്ഷൻ സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.