LiveTV

Live

Entertainment

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ലില്ലിയുടെ ട്രയിലര്‍

തീവണ്ടി എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോനാണ് ലില്ലിയിലെ നായിക. 

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി ലില്ലിയുടെ ട്രയിലര്‍

നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ലില്ലി’യുടെ പുതിയ ട്രയിലർ പുറത്തുവിട്ടു. ഫഹദ് ഫാസിലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ പുറത്തുവിട്ടത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രയിലർ തയാറാക്കിയിരിക്കുന്നത്.

തീവണ്ടി എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോനാണ് ലില്ലിയിലെ നായിക. ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ പ്രശോഭും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ഈ ഫോർ എക്സ്പിരിമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്തയും സി.വി ശാരദിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പോസ്റ്ററും ടീസറും കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയിൽ വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Also read: ഭീതിയിലാഴ്ത്തുന്നു ഈ ലില്ലി, ട്രയിലര്‍ കാണാം