LiveTV

Live

Entertainment

തലയുടെ വിശ്വാസം പൊങ്കലിനെത്തും

ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വിവേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. 

 തലയുടെ വിശ്വാസം പൊങ്കലിനെത്തും

അജിത് ഇരട്ടവേഷത്തിലെത്തുന്ന വിശ്വാസം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയറ്ററുകളിലെത്തും. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വിവേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ വാനോളം പ്രതീക്ഷയിലാണ് അജിത് ആരാധകര്‍.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്. മലയാളിതാരം അനിഘ അജിത്തിന്റെ മകളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്.