LiveTV

Live

Entertainment

‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ ...മാംഗല്യം തന്തുനാനേനയിലെ കുരുക്ക് പാട്ട്

വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അസിം റോഷനാണ്.

‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ ...മാംഗല്യം തന്തുനാനേനയിലെ കുരുക്ക് പാട്ട്

കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാനായകന്‍മാരാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അസിം റോഷനാണ്.

നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോണിയാണ് തിരക്കഥ. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Also read: കുഞ്ചോക്കോ ബോബന്‍ കുടുംബ പ്രണയ ചിത്രവുമായി;  ‘മാംഗല്യം തന്തുനാനേനാ’ ട്രെയ്‌ലർ പുറത്ത്  

Also read: കുഞ്ചാക്കോ ബോബനും നിമിഷയും ഒന്നിക്കുന്ന മാംഗല്യം തന്തുനാനേന 20ന് തിയറ്ററുകളില്‍