LiveTV

Live

Entertainment

പാവങ്ങളുടെ ജാക് സ്പാരോ: തഗ്സ് ഓഫ് ഹിന്തോസ്താനിലെ ആമീര്‍ ഖാന്‍റെ ലുക്കിനെ കളിയാക്കി സാമൂഹ്യ മാധ്യമങ്ങള്‍

ഫസ്റ്റ് ലുക്ക് കഥാപാത്രം ഒരു തന്ത്രശാലിയായ ആളാണ് ഫിരംഗി എന്ന് വെളിപ്പെടുത്തുന്നു.

പാവങ്ങളുടെ ജാക് സ്പാരോ: തഗ്സ് ഓഫ് ഹിന്തോസ്താനിലെ ആമീര്‍ ഖാന്‍റെ ലുക്കിനെ കളിയാക്കി സാമൂഹ്യ മാധ്യമങ്ങള്‍

അമിതാബ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് എന്നിവരുടെ ഫസ്റ്റ് ലുക്കുകള്‍ പുറത്ത് വിട്ടതിന് ശേഷം തഗ്സ് ഓഫ് ഹിന്തോസ്താനിലെ ആമീര്‍ ഖാന്‍റെ ലുക്കും അണിയറ പ്രവൃത്തകര്‍ പുറത്ത് വിട്ടിരുന്നു. ഫിരംഗി എന്ന കഥാപാത്രത്തെയാണ് അമീര്‍ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് കഥാപാത്രം ഒരു തന്ത്രശാലിയായ ആളാണ് ഫിരങ്കി എന്ന് വെളിപ്പെടുത്തുന്നു.

പച്ച ജാക്കറ്റും ചുവന്ന ഗ്ലാസും ഒരു തൊപ്പിയുമണിഞ്ഞ നാടോടിയായി കുതിരയുടെ മേലെ വരുന്ന ആമീറിനെ മറ്റൊരു ഹോളിവുഡ് കഥാപാത്രവുമായി താരതമ്യം ചെയ്താണ് സാമൂഹ്യ മാധ്യമങ്ങള്‍ കളിയാക്കുന്നത്. പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജാക് സ്പാരോ എന്ന നാവികന്‍റെ വേഷവിധാനങ്ങള്‍ക്ക് ആമീറിന്‍റെ ഫിരംഗിയുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ചിലര്‍ ആമീറിന്‍റെ ലുക്കിനെ ‘പാവങ്ങളുടെ ജാക് സ്പാരോ’ എന്ന് വിളിച്ചാണ് കളിയാക്കിയത്. ജാണി ഡെപ്പാണ് പൈറേറ്റ്സ് ഓഫ് കരീബിയനില്‍ ജാക് സ്പാരോയെ അവതരിപ്പിച്ചത്.

Also read: ബോക്‌സ് ഓഫീസ് കീഴടക്കാന്‍ ആമിര്‍ ഖാന്‍ എത്തുന്നു; ‘ഫിരംഗി’യായി   

ചില രസകരമായ പ്രതികരണങ്ങള്‍ ഇങ്ങിനെയാണ്