LiveTV

Live

Entertainment

15 കോടിയിലധികം കാഴ്ചക്കാരുമായി സായ് പല്ലവിയുടെ ഫിദയിലെ പാട്ട്

2017 സെപ്റ്റംബര്‍ 23 നായിരുന്നു ഈ ഗാനം യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. സായി പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്‍.

15 കോടിയിലധികം കാഴ്ചക്കാരുമായി സായ് പല്ലവിയുടെ ഫിദയിലെ പാട്ട്

പ്രേമത്തിലൂടെ മലയാളികളുടെ മലരായി മാറിയ താരമാണ് സായ് പല്ലവി. കലി എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം പിന്നീട് സായിയെ മലയാളത്തില്‍ കണ്ടതേയില്ല. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ഫിദ ഹിറ്റായതോടെ ടോളിവുഡിന്റെയും പ്രിയങ്കരിയായി മാറി പല്ലവി. ഫിദയില്‍ താരം തകര്‍ത്താടിയ ഒരു പാട്ട് അങ്ങ് കേറി ഹിറ്റാവുകയും ചെയ്തു. യു ട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം. ഇപ്പോഴും ഗാനം സൃഷ്ടിച്ച അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് തെളിയിക്കുകയാണ് . ഇതിനോടകം തന്നെ 15 കോടിയിലധികം ആളുകളാണ് ഈ വീഡിയോ ഗാനം കണ്ടത്. നാല് ലക്ഷത്തോളം ലൈക്കും ഈ പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.

2017 സെപ്റ്റംബര്‍ 23 നായിരുന്നു ഈ ഗാനം യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. സായി പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്‍. വീഡിയോ റിലീസ് ആയപ്പോള്‍ തന്നെ സായി പല്ലവിയുടെ നൃത്തം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. വരുണ്‍ തേജയും സായി പല്ലവിക്കൊപ്പം ചിത്രത്തിലെത്തുന്നുണ്ട്. ശേഖര്‍ കമുലയാണ് ‘ഫിദ’യുടെ സംവിധാനം. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ‘വച്ചിണ്ടേ വച്ചിണ്ടേ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോകിന്റേതാണ് വരികള്‍. ശക്തികാന്ത് കാര്‍ത്തികാണ് സംഗീതം.

Also read: ഫിദ സംവിധായകന്റെ പുതിയ ചിത്രത്തിലും സായ് പല്ലവി; നായകന്‍ വിക്രത്തിന്റെ മകന്‍