LiveTV

Live

Entertainment

‘പ്രേമം പലരെയും വട്ടന്മാരാക്കും ’ ചിരിപ്പിക്കാന്‍ സുഡാനിയിലെ ഉമ്മമാരും; ഡാകിനിയുടെ ട്രെയിലര്‍

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഡാകിനിയുടെ ട്രെയിലര്‍ പുറത്ത് 

‘പ്രേമം പലരെയും വട്ടന്മാരാക്കും ’ ചിരിപ്പിക്കാന്‍ സുഡാനിയിലെ ഉമ്മമാരും; ഡാകിനിയുടെ ട്രെയിലര്‍

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാകിനിയുടെ ട്രെയിലര്‍ പുറത്ത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ഡാകിനി എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പൗളി വല്‍സണ്‍, സേതു ലക്ഷ്മി എന്നിവരുമുണ്ട്. ഇവര്‍ നാലു പേരേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.

ചെമ്പന്‍ വിനോദ്, അജുവര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ എന്നിവരെയും ട്രെയിലറില്‍ കാണാം. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ഉര്‍വശി തിയറ്റേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനാണ് രാഹുൽ റിജി നായർ. ഡാകിനി ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Also read: സുഡാനിയിലെ ഉമ്മമാരും പിന്നെ പൌളി വില്‍സണും സേതുലക്ഷ്മിയും; ഡാകിനിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി