LiveTV

Live

Entertainment

തുമാരി സുലുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക; ‘കാട്രിന്‍ മൊഴി’യുടെ ടീസര്‍ കാണാം

വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍‌‍ മൊഴി.  

 തുമാരി സുലുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക; ‘കാട്രിന്‍ മൊഴി’യുടെ ടീസര്‍ കാണാം

ജ്യോതിക നായികയാകുന്ന ‘കാട്രിന്‍ മൊഴി’യുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യ ടീസര്‍ പങ്കുവെച്ചിരുന്നു. ‘തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, എനിക്കുറപ്പുണ്ട്; നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ടപ്പെടും’ എന്ന കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവെച്ചത്.

വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍‌‍ മൊഴി. വിജയലക്ഷ്മി എന്നാണ് ‘കാട്രിന്‍ മൊഴി’യില്‍ ജ്യോതിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു വീട്ടമ്മയുടെ കഥ ഹാസ്യാത്മകമായി പറയുകയാണ് ചിത്രത്തില്‍. രാധാ മോഹനാണ് ചിത്രത്തിന്റെ സംവിധാനം വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also read: തുമാരി സുലു തമിഴിലേക്ക്; നായിക ജ്യോതിക

Also read: റേഡിയോ ജോക്കിയായി വിദ്യാബാലന്‍; തുമാരി സുലുവിന്റെ ട്രയിലര്‍ കാണാം