LiveTV

Live

Entertainment

കുട്ടനാടന്‍ ബ്ലോഗിലെ കല്യാണ പാട്ട് 

ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.

 കുട്ടനാടന്‍ ബ്ലോഗിലെ കല്യാണ പാട്ട് 

മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ആദില്‍ ഇബ്രാഹിമിന്റെയും അനു സിത്താരയുടെയും വിവാഹ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിയ ഉല്‍ ഹഖ്, ഹരിചരന്‍ സെഷാദ്രി, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥയും സേതു തന്നെയാണ്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. ഷംന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായി ആണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് താരങ്ങള്

Also read: പ്രണയിച്ച് മമ്മൂട്ടിയും റായ് ലക്ഷ്മിയും; കുട്ടനാടന്‍ ബ്ലോഗിലെ പാട്ട് കാണാം