LiveTV

Live

Entertainment

മാണിക്യനിലേക്കുള്ള ദൂരം അധികമില്ല;ഒടിയന്റെ ട്രയിലറെത്തും കായംകുളം കൊച്ചുണ്ണിക്കൊപ്പം

ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

മാണിക്യനിലേക്കുള്ള ദൂരം അധികമില്ല;ഒടിയന്റെ ട്രയിലറെത്തും കായംകുളം കൊച്ചുണ്ണിക്കൊപ്പം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രയിലര്‍ എത്തുന്നു. ലാലും നിവിന്‍ പോളിയും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 11നാണ് ഒടിയന്‍ ട്രെയിലറും റിലീസ് ചെയ്യുന്നത്. ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒടിയൻ മാണിക്യൻ ഈ വരുന്ന ഒക്ടോബർ 11നു ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ നിങ്ങളിലേക്ക് എത്തുന്നു. കായംകുളം...

Posted by V A Shrikumar on Thursday, September 20, 2018

‘’ഒടിയൻ മാണിക്യൻ ഈ വരുന്ന ഒക്ടോബർ 11നു ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ നിങ്ങളിലേക്ക് എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് അനുബന്ധിച്, കൊച്ചുണ്ണി പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ എല്ലാം ഒടിയന്റെ ഒഫീഷ്യൽ ട്രയിലർ അന്ന് കാണാം. എക്‌സ്‌ക്‌ളൂസീവ് ലോഞ്ച് ലാലേട്ടന്റെ പേജിലൂടെ നടക്കുന്നതാണ് . ഇനി മാണിക്യനിലേക്കുള്ള ദൂരം അധികമില്ല! ഇത് വരെ തന്ന നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി. നമുക്കൊരുമിച്ചു കാത്തിരിക്കാം മാണിക്യന് വേണ്ടി’’ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒക്ടോബര്‍ 11നാണ് ഒടിയന്‍ തിയറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഒടിയനില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യരാണ് നായിക.

Also read: കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Also read: ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗ്