LiveTV

Live

Entertainment

ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും

പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ വൈകിട്ട് 4 മണിയോടെയാണ് ചടങ്ങുകൾ നടക്കുക.

ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും

ചലച്ചിത്ര താരം ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ വൈകിട്ട് 4 മണിയോടെയാണ് ചടങ്ങുകൾ നടക്കുക. കാത്തോലിക്ക ബാവ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ജന്മനാടായ പത്തനംതിട്ടയിൽ ഉച്ചക്ക് 2 മണിയോടെ മൃതദേഹം എത്തിക്കും തുടർന്ന് ഓമല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം നടക്കും. 3.15 ന് കുടുംബവീട്ടിൽ എത്തിച്ചതിന് ശേഷമാകും സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോവുക.

Also read: ക്യാപ്റ്റന്‍ രാജുവെന്ന നന്മ മനുഷ്യന്‍

Also read: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു