LiveTV

Live

Entertainment

‘സൂചിയില്‍ നൂല് കോര്‍ക്കാന്‍’ സച്ചിനെ ചലഞ്ച് ചെയ്ത് അക്ഷയ് കുമാര്‍

ചിത്രത്തിലെ നായകനായ വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറിനെയായിരുന്നു താരം വെല്ലുവിളിച്ചത്. 

 ‘സൂചിയില്‍ നൂല് കോര്‍ക്കാന്‍’ സച്ചിനെ ചലഞ്ച് ചെയ്ത് അക്ഷയ് കുമാര്‍

പല ചലഞ്ചുകള്‍ കണ്ട സോഷ്യല്‍ മീഡിയക്ക് മുന്നില്‍ പുതിയൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് ബോളിവുഡ്. കേള്‍ക്കുമ്പോള്‍ എന്തെളുപ്പം എന്ന് തോന്നുമെങ്കിലും ഇത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. സൂചിയില്‍ നൂല് കോര്‍ക്കുക എന്നതാണ് ചലഞ്ച്. ‘സൂയി ധാഗ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഈ ചലഞ്ചൊരുക്കിയിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനുമാണ് സൂയി ധാഗയിലെ നായികാനായകന്‍മാര്‍.

ചിത്രത്തിലെ നായകനായ വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറിനെയായിരുന്നു താരം വെല്ലുവിളിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും അക്ഷയ് കുമാര്‍ ഇപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സൂചിയില്‍ നൂല് കോര്‍ക്കാന്‍ ചലഞ്ച് ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ നെയ്ത്ത് തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.