LiveTV

Live

Entertainment

2.5 കോടി ചിലവ്, 5000 അഭിനേതാക്കള്‍, നൂറുകണക്കിന് വാഹനങ്ങള്‍... ലൂസിഫറിലെ ബ്രഹ്മാണ്ഡ സീനിന്റെ ചിത്രീകരണ വീഡിയോ

നൂറു കണക്കിന് കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഈ രംഗത്തില്‍ അണി നിരക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍...

2.5 കോടി ചിലവ്, 5000 അഭിനേതാക്കള്‍, നൂറുകണക്കിന് വാഹനങ്ങള്‍... ലൂസിഫറിലെ ബ്രഹ്മാണ്ഡ സീനിന്റെ ചിത്രീകരണ വീഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഒരു ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. 5000 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന രംഗത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്. നൂറു കണക്കിന് കാറുകളും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ഈ രംഗത്തില്‍ അണി നിരക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണ്.

One's a company... Two's a crowd... and Three's a party... But it's above all... Around 5000 artists and 100+ vehicles...

Posted by Lucifer on Wednesday, September 19, 2018