LiveTV

Live

Entertainment

ട്രോളന്മാര്‍ക്ക് ലോട്ടറിയടിച്ചു: ഒരു അഡാര്‍ ലവ്വിലെ ഗാനത്തിന് ഡിസ് ലൈക്ക് പെരുമഴ

പ്രിയ വാര്യര്‍, റോഷന്‍ റൌഫ്, നൂറിന്‍ ഷെരീഫ് എന്നിവര്‍ വേഗമേറിയ ഗാനത്തിന് ചുവട് വക്കുന്ന ഗാനരംഗം ഇതിനോടകം തന്നെ ട്രോളന്മാര്‍ ഗാനം ആഘോഷമാക്കിയിരിക്കുകയാണ്

ട്രോളന്മാര്‍ക്ക് ലോട്ടറിയടിച്ചു: ഒരു അഡാര്‍ ലവ്വിലെ ഗാനത്തിന് ഡിസ് ലൈക്ക് പെരുമഴ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴ. ഇന്ന് പുറത്ത് വിട്ട ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന് ഒരു ദിവസം കൊണ്ട് 10,000 ലൈക്കുകളും ഒരു ലക്ഷത്തിലധികം ഡിസ് ലൈക്കുകളും ലഭിച്ച് കഴിഞ്ഞു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കി കാണിച്ച സീനിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ക്കെതിരെയാണ് കൂടുതല്‍ ട്രോളുകളും കമന്‍റുകളും.

ട്രോളന്മാര്‍ക്ക് ലോട്ടറിയടിച്ചു: ഒരു അഡാര്‍ ലവ്വിലെ ഗാനത്തിന് ഡിസ് ലൈക്ക് പെരുമഴ

പ്രിയ വാര്യര്‍, റോഷന്‍ റൌഫ്, നൂറിന്‍ ഷെരീഫ് എന്നിവര്‍ വേഗമേറിയ ഗാനത്തിന് ചുവട് വക്കുന്ന ഗാനരംഗം ഇതിനോടകം തന്നെ ട്രോളന്മാര്‍ ഗാനം ആഘോഷമാക്കിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്ന ഡിസ് ലൈക്കുകളും വര്‍ദ്ധിക്കുകയാണ്.

ട്രോളന്മാര്‍ക്ക് ലോട്ടറിയടിച്ചു: ഒരു അഡാര്‍ ലവ്വിലെ ഗാനത്തിന് ഡിസ് ലൈക്ക് പെരുമഴ
ട്രോളന്മാര്‍ക്ക് ലോട്ടറിയടിച്ചു: ഒരു അഡാര്‍ ലവ്വിലെ ഗാനത്തിന് ഡിസ് ലൈക്ക് പെരുമഴ

ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് നീതുവും ഗാനത്തിന്‍റെ രചയിതാവ് സത്യജിത്തും ചേര്‍ന്നാണ്. കമന്‍റ് ബോക്സും ഗാനത്തിനെതിരെയുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.