LiveTV

Live

Entertainment

വിജയ് സേതുപതി ചിത്രം 96 ഒക്ടോബർ നാലിന് റിലീസ്

കേരളത്തിലെ വിതരണാവകാശം സ്ട്രൈറ്റ് ലൈൻ സിനിമാസ്

വിജയ് സേതുപതി ചിത്രം 96 ഒക്ടോബർ നാലിന് റിലീസ്

വിജയ് സേതുപതി ചിത്രം 96ന്‍റെ കേരളത്തിലെ വിതരണാവകാശം സ്ട്രൈറ്റ് ലൈൻ സിനിമാസ് സ്വന്തമാക്കി. സി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ഒക്ടോബർ നാലിനാണ് സിനിമയുടെ റിലീസ്.

വിജയ് സേതുപതി - തൃഷ കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രം എന്നതുകൊണ്ടും സംഗീത മികവുകൊണ്ടും ഏറെ ചർച്ചയായിരിക്കുന്ന സിനിമയാണ് 96. കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്ട്രൈറ്റ് ലൈൻ സിനിമാസ് സ്വന്തമാക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ റിലീസിനൊപ്പം ഒക്ടോബർ നാലിന് തന്നെയാകും കേരളത്തിലും 96 എത്തുക. ആഗസ്റ്റ് 24ന് എത്തിയ സിനിമയുടെ ട്രെയിലർ ഇപ്പോഴും ഹിറ്റ്ചാർട്ടിൽ തന്നെയാണ്.

ഛായാഗ്രാഹൻ പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 96. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി - പ്രേംകുമാർ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ് ഈ സിനിമയിലൂടെ. അന്തർമുഖനായ റാം എന്ന ഫൊട്ടോഗ്രാഫറുടെ റോളാണ് വിജയ്ക്ക്.

ജാനു എന്നാണ് തൃഷയുടെ കഥാപാത്രത്തിന്‍റെ പേര്. സിനിമയിലെ ഏതാനും ഗാനങ്ങൾ ആലപിച്ചതിനൊപ്പം നായിക തൃഷക്കായി ശബ്ദം നൽകിയതും ഗായിക ചിന്മയി ആണ്. സിനിമക്ക് വേണ്ടി ഗോവിന്ദ് വസന്ത സംഗീതം നൽകിയ ഗാനങ്ങൾ ഈ വർഷത്തെ ഏറ്റവും മികച്ച ഗാനങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.