LiveTV

Live

Entertainment

ഉള്‍ട്ടയില്‍ ഗോകുല്‍ സുരേഷിന്റെ നായികയായി പ്രയാഗ

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഉള്‍ട്ട

 ഉള്‍ട്ടയില്‍ ഗോകുല്‍ സുരേഷിന്റെ നായികയായി പ്രയാഗ

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന ഉള്‍ട്ട എന്ന ചിത്രത്തില്‍ നായികയായി പ്രയാഗ മാര്‍ട്ടിനും. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഉള്‍ട്ട. ഒരു ഗ്രാമത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഉള്‍ട്ട.

ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും. ശാന്തികൃഷ്ണ, രണ്‍ജി പണിക്കര്‍, കെ.പി.എ.സി ലളിത, രചന നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.