LiveTV

Live

Entertainment

ചിന്നമച്ചാന്‍....പ്രഭുദേവയുടെ ചാര്‍ലി ചാപ്ലിന്‍ 2വിലെ തപ്പാംകൂത്ത് പാട്ട്

സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്. റെക്കോഡിംഗ് ദൃശ്യങ്ങൾക്കൊപ്പം ചാർലി ചാപ്ലിന്റെ ചിത്രീകരണ ദൃശ്യങ്ങളും ഗാനത്തിലുണ്ട്. 

ചിന്നമച്ചാന്‍....പ്രഭുദേവയുടെ ചാര്‍ലി ചാപ്ലിന്‍ 2വിലെ തപ്പാംകൂത്ത് പാട്ട്

പ്രഭുദേവ നായകനായ ചാർലി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാർലി ചാപ്ലിൻ 2. റിലീസിനൊരുങ്ങുന്ന സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. അംരിഷ് ആണ് രണ്ടാം ഭാഗത്തിനായി സംഗീതം ഒരുക്കിയത്.

സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്. റെക്കോഡിംഗ് ദൃശ്യങ്ങൾക്കൊപ്പം ചാർലി ചാപ്ലിന്റെ ചിത്രീകരണ ദൃശ്യങ്ങളും ഗാനത്തിലുണ്ട്. അംരിഷ് സംഗീതം ഒരുക്കിയ ചിന്ന മച്ചാൻ എന്ന ഗാനത്തിന്റെ വരികൾ ചെല്ല തങ്കയ്യയുടേതാണ്.

പ്രഭുദേവ നായകനായി 2002ൽ പുറത്തിറങ്ങിയ ചാർലി ചാപ്ലിൻ വൻ വിജയം ആയിരുന്നു. ആദ്യ ഭാഗം ഒരുക്കിയ ശക്തി ചിദംബരം തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും അമരത്ത്. നിക്കി ഗൽറാണിയാണ് ചാർലി ചാപ്ലിൻ 2 വിൽ നായിക. സിനിമയിലെ ഗാനം വൈറലായിക്കഴിഞ്ഞു. ആദ്യഭാഗത്തിൽ മുഖ്യവേഷത്തിലുണ്ടായിരുന്ന പ്രഭുവും രണ്ടാം ഭാഗത്തിലുണ്ട്. ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തും.