LiveTV

Live

Entertainment

കാത്തിരുന്നോളൂ..മമ്മൂട്ടിയുടെ യാത്ര ഡിസംബര്‍ 21ന് തുടങ്ങും

വൈ.എസ്‌.ആറിന്റെ മകൻ ജഹൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാകും സിനിമ എത്തുക. നേരത്തെ അടുത്ത വർഷം ജനുവരിയിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനം.

 കാത്തിരുന്നോളൂ..മമ്മൂട്ടിയുടെ യാത്ര ഡിസംബര്‍ 21ന് തുടങ്ങും

മമ്മൂട്ടി വൈ.എസ് രാജശേഖര റെഡ്ഡിയാകുന്ന തെലുഗു ചിത്രം യാത്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വൈ.എസ്‌.ആറിന്റെ മകൻ ജഹൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാകും സിനിമ എത്തുക. നേരത്തെ അടുത്ത വർഷം ജനുവരിയിൽ എത്തുമെന്നായിരുന്നു പ്രഖ്യാപനം.

യാത്രയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും ആന്ധ്രാപ്രദേശ് നിയമസഭ പ്രതിപക്ഷനേതാവുമായ ജഗൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനമായ ഡിസംബർ 21നാകും യാത്ര റിലീസ് ചെയ്യുക. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടിക്ക്. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുഗു രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്‌.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.

നടൻ കാർത്തിയാണ് ജഗൻമോഹൻ റെഡ്ഡിയായി അഭിനയിക്കുന്നത്.. സുഹാസിനി മണിരത്നവും പ്രധാനവേഷത്തിലെത്തുന്നു. മഹി വി.രാഘവ് ആണ് രചന നിർവഹിച്ച് യാത്ര സംവിധാനം ചെയ്തത്. നിയമസഭ പിരിച്ചുവിട്ട് തെലുങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ യാത്ര റിലീസിനെത്തുന്നു എന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു.

Also read: മമ്മുട്ടി വൈ.എസ്.ആറാവുന്ന ‘യാത്ര’യുടെ ടീസറിന് വന്‍വരവേല്‍പ്പ്