LiveTV

Live

Entertainment

മാത്തന്റെ അപ്പു, ഇനി വിശാലിന്റെ നായിക

തമിഴില്‍ വിശാലിന്റെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. 

മാത്തന്റെ അപ്പു, ഇനി വിശാലിന്റെ നായിക

മായാനദി എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളാണ് ഐശ്വര്യയ്ക്ക്. ഇപ്പോള്‍ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മായാനദി താരം. തമിഴില്‍ വിശാലിന്റെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.

വിശാലിനെ നായകനാക്കി സുന്ദര്‍സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തില്‍ തമന്ന ഭാട്ടിയ ആണ് വിശാലിന്റെ മറ്റൊരു നായിക. ഒരു പക്കാ സ്മാര്‍ട്ട് തമിഴ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. ആക്ഷന്‍ ചിത്രമായിട്ടാണ് സുന്ദര്‍ സി ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

അതേസമയം മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രമാണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തിനു പുറമെ ആസിഫ് അലിയുടെ വിജയ് സൂപ്പറും പൌര്‍ണമിയും, കാളിദാസ് ജയറാമിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായിക.