LiveTV

Live

Entertainment

കയ്യടിക്കടാ...ബാലേട്ടന്‍ ഇനി സ്റ്റൈല്‍ മന്നനും മക്കള്‍ സെല്‍വനുമൊപ്പം 

രജനീകാന്തിന്റെ 165- മത്തെ ചിത്രമായ പേട്ടയില്‍ മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സിമ്രാനാണ്. 

 കയ്യടിക്കടാ...ബാലേട്ടന്‍ ഇനി സ്റ്റൈല്‍ മന്നനും മക്കള്‍ സെല്‍വനുമൊപ്പം 

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ ബാലേട്ടന്‍ എന്ന മണികണ്ഠന്‍ ആചാരി തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും ആരും കൊതിക്കുന്ന ഒരു തുടക്കമാണ് മണികണ്ഠന് തമിഴില്‍ ലഭിച്ചിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കുമൊപ്പമാണ് ബാലേട്ടന്‍ അഭിനയിക്കുന്നത്.

രജനീകാന്തിന്റെ 165- മത്തെ ചിത്രമായ പേട്ടയില്‍ മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സിമ്രാനാണ്. വിജയ് സേതുപതിയും പേട്ടയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തൃഷ കൃഷ്ണന്‍, നവാസുദ്ദീന്‍ സിദ്ധിഖി, ബോബി സിംഹ, മാളവിക മോഹനന്‍ എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതിക്കും നവാസുദ്ദീന്‍ സിദ്ദിഖിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മണികണ്ഠന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

കേരളം പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ സഹായങ്ങളുമായി മുന്‍പന്തിയിലായിരുന്നു മണികണ്ഠന്‍. റിപ്പര്‍ ചന്ദ്രനായി അഭിനയിക്കുന്ന റിപ്പര്‍, കായംകുളം കൊച്ചുണ്ണി എന്നിവയാണ് ബാലേട്ടന്റെ അടുത്ത ചിത്രങ്ങള്‍.

കാർത്തിക്ക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായി ലക്ക്‌നൗവിൽ വിജയ് സേതുപതിക്കൊപ്പം...പ്രളയ സമയത്തുള്ള അദ്ദേഹത്തിന്റെ സഹായങ്ങൾക്ക് എല്ലാ മലയാളികൾക്ക് വേണ്ടിയും ഞാൻ നേരിട്ട് നന്ദിയും അറിയിച്ചു.

Posted by Manikandan R Achari on Saturday, September 8, 2018

Also read: നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്