LiveTV

Live

Entertainment

കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുത്ത് ‘കുട്ടനാടൻ ബ്ലോഗി’ലെ പുതിയ ഗാനം പുറത്ത്  

കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുത്ത് ‘കുട്ടനാടൻ ബ്ലോഗി’ലെ പുതിയ ഗാനം  പുറത്ത്    

കുട്ടനാടിന്റെ ഭംഗിയെല്ലാം ഒപ്പിയെടുത്ത കുട്ടനാടൻ ബ്ലോഗിലെ പുതിയ ഗാനം പുറത്തിറങ്ങി. കുട്ടനാടെല്ലാം ചുറ്റിക്കറങ്ങുന്ന ചുറുചുറുക്കുള്ള യുവാവായി സണ്ണി വെയ്ൻ ഗാനത്തിലുടനീളം കാണാം. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണമിടുന്നു. മെഗാ സ്റ്റാർ മമ്മുട്ടി നായകനാവുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്’ സംവിധാനം ചെയ്യുന്നത് സേതുവാണ്. ലക്ഷ്മി റായ്, അനു സിതാര എന്നിവരാണ് ചിത്രത്തിൽ നായികമാർ. ഈ വരുന്ന സെപ്റ്റംബർ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.