LiveTV

Live

Entertainment

‘തിയേറ്ററിലെ ക്ലൈമറ്റ് വരെ സിനിമയിലെ കഥാപാത്രമാണ്’; ഈ മലയാള സിനിമ കാണും മുൻപ് വായിക്കേണ്ടത് 

‘തിയേറ്ററിലെ ക്ലൈമറ്റ് വരെ സിനിമയിലെ  കഥാപാത്രമാണ്’; ഈ മലയാള സിനിമ  കാണും മുൻപ് വായിക്കേണ്ടത് 

നിഗൂഢമായ ചില രഹസ്യങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ എന്ന മലയാള സിനിമ കാണാൻ തിയേറ്ററിൽ പോകും മുൻപ് പ്രേക്ഷകരായ ആളുകൾ ഇത് വായിക്കണം. സംവിധായകൻ അജയ് ദേവലോകയാണ് സിനിമ കാണും മുൻപ് പ്രേക്ഷകർ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തത്.

സംവിധായകൻ അജയ് ദേവലോക എഴുതുന്നു:

സിനിമാ കൂട്ടുകാരെ,
ഞാൻ സംവിധാനം ചെയ്യുന്ന ഹൂ (who) എന്ന ചിത്രം ഉടനെ റിലീസ് ആകുകയാണ്. (വെള്ളപ്പൊക്കം വന്നതുകൊണ്ട് ആദ്യം പ്രഖ്യാപിച്ച തീയതി മാറ്റേണ്ടി വന്നു )
ചിത്രത്തിന്റെ ട്രെയ്‌ലർ തീയറ്ററുകളിൽ വന്നു തുടങ്ങി .

പടത്തിനു കയറുന്നതിനു മുൻപ് രണ്ടു വാക്ക്.

1. ചിത്രത്തിൽ മലയാളം എന്നത് പോലെ ഇംഗ്ലീഷിനും പ്രാധാന്യം ഉള്ള പടമാണ്.

2, അത്രയ്ക്ക് സ്പീഡ് പടത്തിനില്ല തുടക്കത്തിൽ പത്തു മിനിറ്റ് നന്നായി ലാഗ് തോന്നും...അത് കഥയുടെ ആവശ്യമാണ്‌ (സ്ലോ പോയിസൺ) (പക്ഷെ ആദ്യത്തെ പതിനഞ്ചു മിനിറ്റ് മുതൽ സ്പീഡ് പിടിച്ചു.... സെക്കൻഡ് ഹാഫ് ഒക്കെ ആകുമ്പോൾ അത്യാവശ്യം സ്പീഡിൽ തന്നെ പോകും )

3, കോമഡിയൊ, ഡാൻസിംഗ് നമ്പറുകളോ വേണ്ടവർ തൊട്ടടുത്ത തീയേറ്ററിലേക്ക് തന്നെ പോകണം.

4, ഇൻസെപ്‌ഷൻ, മൽഹോളണ്ട് ഡ്രൈവ്, ട്രയാങ്കിൾ പോലെയുള്ള ചിത്രങ്ങൾ കണ്ട് ആസ്വദിച്ചവർക്ക് ഈ പടം അസ്ഥിയിൽ പിടിച്ച ഇഷ്ടമുണ്ടാകും.

5, തിയറ്ററിലെ ക്ലൈമറ്റ് വരെ സിനിമയിലെ ഒരു കഥാപാത്രമാണ് (ശേഷം സ്‌ക്രീനിൽ )

6, ഒരു ഇന്റർനാഷണൽ മാർക്കറ്റ് ലക്ഷ്യമാക്കി നിർമ്മിച്ച ചിത്രമായത് കൊണ്ട് നിങ്ങൾ കണ്ടു പഴകിയ ആഖ്യാനമാകില്ല പടത്തിൽ ലഭിക്കുന്നത്.

7, ഇസബെല്ല ട്രിളജിലെ രണ്ടാമത്തെ പടമാണ് ഹു. ആദ്യ ചാപ്റ്റർ ഇസബെല്ല അടുത്ത വര്ഷം ആണ് റിലീസ്. മൂന്നാമത്തെ ഭാഗമായ ഗലീലിയോയും അടുത്ത വര്ഷം എത്തും.

ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ ..

മേൽ പറഞ്ഞ ഘടകങ്ങൾ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. കാരണം നിങ്ങൾ ബിരിയാണി പ്രതീക്ഷിച്ചു പോയിട്ട് ലഭിക്കുന്നത് സദ്യയാണെങ്കിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല...

സിനിമയുടെ ക്വാളിറ്റിയിൽ അൽപ്പം പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ല

നല്ല സസ്‌പെൻസും, കിടുക്കാച്ചി ട്വിസ്റ്റുകളും നിറച്ചിട്ടുണ്ട്...

(ഉടായിപ്പ് പറഞ്ഞു പ്രേക്ഷകരെ പറ്റിച്ചു കിട്ടുന്ന കാശ് കൊണ്ടൊക്കെ അടുത്ത പടമെടുക്കേണ്ട ഗതികേട് തല്ക്കാലം ഇല്ലാത്തതുകൊണ്ടും, ആത്യന്തികമായി ഞാൻ ഒരു സിനിമാപ്രേമി ആയതുകൊണ്ടും പൊതുജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത് )

Also read: കലക്ടര്‍ ബ്രോ ഡോ. സാമുവലായി ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്