LiveTV

Live

Entertainment

സ്ഫടികം 2 വരുന്നു; സംവിധായകനെതിരെ ‘പൊങ്കാല’യുമായി മോഹൻലാൽ ഫാൻസ്   

സ്ഫടികം 2 വരുന്നു; സംവിധായകനെതിരെ ‘പൊങ്കാല’യുമായി   മോഹൻലാൽ ഫാൻസ്    

മോഹൻലാലിന്റെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു . മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം 'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്. അതെ സമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയയുടനെ തന്നെ മോഹൻലാൽ ആരാധകരായ നിരവധി പേരാണ് സംവിധായകെനെതിരെ തെറി വിളികളുമായി രംഗത്ത് വന്നിട്ടുള്ളത്. മോഹൻലാൽ അനശ്വരമാക്കിയ പഴയെ ആട് തോമയെ രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കല്ലേയെന്ന് പറഞ്ഞാണ് ആരാധകർ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴെ കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററിന്റെ മികവിനെയും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട് കമന്റുകളിൽ.

അതെ സമയം ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ആണ് ചിത്രം നിർമിക്കുന്നത്