LiveTV

Live

Entertainment

സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ വന്നാൽ ഗ്രൂപ്പ് കാണില്ല; ഇത് മ’രണ’ കളിയെന്ന് സോഷ്യൽ മീഡിയ   

സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ വന്നാൽ  ഗ്രൂപ്പ് കാണില്ല; ഇത് മ’രണ’ കളിയെന്ന് സോഷ്യൽ മീഡിയ    

കഴിഞ്ഞ ആഴ്ച തിയേറ്ററിൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ‘രണ’ത്തിനെതിരെ നെഗറ്റീവ് റിവ്യൂ വന്നതിന്റെ പേരിൽ സിനിമാ ഗ്രൂപ്പ് തന്നെ പൂട്ടിച്ചുവെന്ന് ആരോപണം. ഫേസ്ബുക്കിൽ ഒരു ലക്ഷത്തിന് മുകളിൽ അംഗങ്ങളുള്ള AFX സിനിമ ഗ്രൂപ്പാണ് റിപോർട്ടു ചെയ്തത് കാരണം നഷ്ടപെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി മുതലാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ലഭ്യമല്ലാതായതെന്ന് ഗ്രൂപ്പ് അഡ്മിൻ നിസാർ മുഹമ്മദ് പറയുന്നു. വ്യഴാഴ്ച തന്നെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിനെതിരെ ഗ്രൂപ്പിലെ തന്നെ ചില അംഗങ്ങൾ അവരുടെ വ്യക്തിപരമായ ആസ്വാദന അനുഭവം എഴുതിയിരുന്നുവെന്നും പിന്നീട് അധികസമയമാകും മുന്നേ തന്നെ ഫേസ്ബുക്ക് ആ പോസ്റ്റുകളെല്ലാം തന്നെ നീക്കം ചെയ്യുകയും ശേഷം ഗ്രൂപ്പ് ലഭ്യമല്ലാതാകുകയും ചെയുകയാവുകയായിരുന്നുവെന്ന് നിസാർ പറയുന്നു.

സിനിമയെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യാതെയുള്ള പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ പറഞ്ഞുകൊണ്ടുള്ള മെമ്പേർസിന്റെ അഭിപ്രായങ്ങൾ, പോസ്റ്റുകൾ (സിനിമ റിലീസ് ദിവസം മുതൽ തന്നെ) മാത്രമേ ഗ്രൂപ്പിൽ അനുവദനീയമായിട്ടുള്ളു എന്ന് അഡ്മിൻ പറയുന്നു. ഇന്ന് അതേ കാരണം കൊണ്ട് വർഷങ്ങളുടെ കഷ്ടപ്പാടുകൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ആയിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത് മലയാള സിനിമയുടെ ദയനീയ അവസ്ഥയാണെന്നും പറയുന്നുണ്ട്.

സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലും സമ്മതിക്കാത്ത മലയാള സിനിമാക്കാരുടെ ഈ അസഹിഷ്ണുതക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണുയരുന്നത്. അഭിപ്രായം പറയാൻ പോലും സമ്മതിക്കാത്ത സിനിമ ഇനി കാണില്ലെന്നു തീരുമാനിച്ചും രൂക്ഷമായി വിമർശിച്ചുമാണ് പ്രേക്ഷകർ പലരും പ്രതികരിക്കുന്നത്. വൈകാതെ തന്നെ തങ്ങളുടെ ഗ്രൂപ്പ് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങളെന്ന് അഡ്മിൻ നിസാർ മുഹമ്മദ് പറയുന്നു.മുൻപ് മഞ്ജു വാര്യര്‍ ചിത്രം ‘മോഹൻലാൽ’, കമലിന്റെ ‘ആമി’ എന്നിവക്ക് നെഗറ്റീവ് റിവ്യൂ എഴുതിയതെല്ലാം ഫേസ്ബുക്ക് റിമൂവ് ചെയ്തിരുന്നു. അന്ന് കടുത്ത പ്രതിഷേധമായിരുന്നു അതിനെതിരെ ഉയർന്നിരുന്നത്.

Also read: വേട്ടക്കാരുടെ രണഭൂമി: രണം, റിവ്യൂ വായിക്കാം