LiveTV

Live

Entertainment

ദിലീപ് ബി.ഉണ്ണികൃഷ്ണൻ ചിത്രം ‘നീതി’ വരുന്നു; നിർമാണം ബോളിവുഡ് കമ്പനി വയാ കോം

ദിലീപ് ബി.ഉണ്ണികൃഷ്ണൻ ചിത്രം ‘നീതി’ വരുന്നു; നിർമാണം ബോളിവുഡ് കമ്പനി വയാ കോം

ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം നീതി വരുന്നു. ബോളിവുഡിലെ വമ്പൻ കമ്പനിയായ വയാ കോം 18 മോഷൻ പിക്ചേയ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തില്‍ ദിലീപ് വിക്കനായ ഒരു വക്കീല്‍ ആയാണ് അഭിനയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബോളിവുഡിലെ വമ്പൻ നിർമാണ കമ്പനികളായ യു.ടി.വി, റോക്ക് ലൈൻ പിക്‌ചെയ്‌സ് എന്നിവരെല്ലാം മലയാളത്തിലെത്തിയത് ഇടത് സഹയാത്രികനായ സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ സിനിമകളിലായിരുന്നു.

നീതി ചിത്രത്തില്‍ ദിലീപിന് രണ്ടു നായികമാരായി മംമ്ത മോഹന്‍ദാസും, പ്രിയ ആനന്ദും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് എഴുതുന്നത്.