LiveTV

Live

Entertainment

‘പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും, ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ’ പരിഹസിച്ച് ജോയ് മാത്യു 

‘പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും, ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ’  പരിഹസിച്ച് ജോയ് മാത്യു 

സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പാർട്ടി അന്വേഷിക്കുന്നതിനെ പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ജീവിതം ഒരു കട്ടപ്പൊക' എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിൽ പാർട്ടിയെയും സഭയെയും ഈയടുത്ത ലൈംഗിക ആരോപണങ്ങളിൽ രൂക്ഷമായി തന്നെ പരിഹസിക്കുന്നുണ്ട്. ജോയ് മാത്യു വിന്റെ പോസ്റ്റ് വായിക്കാം:

ജീവിതം ഒരു കട്ടപ്പൊക
-----------------------------
ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത്
ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും
കന്യാസ്ത്രീകളുടെയും
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും .
ഇനി മറ്റു മതസ്‌തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും
പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ .
പോലീസ് ,വക്കീൽ .ജൂഡിഷ്യറി .........
ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല
ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ
സംഭവിക്കുക ?
എന്റെ സംശയം അതല്ല ,
മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മത
ത്തിലൊന്നും പെടാത്തവരുടെ കാര്യം ?
കട്ടപ്പൊക തന്നെ അല്ലെ ?

‘പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും, ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ’  പരിഹസിച്ച് ജോയ് മാത്യു