LiveTV

Live

Entertainment

ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്‍’ ഹരിശ്രീ അശോകന്‍

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ യുടെ സംവിധാന തിരക്കിലാണ് ഹരിശ്രീ അശോകന്‍... ആ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം, രമണനെ എന്നും നെഞ്ചേറ്റിയ മലയാളികളോടുള്ള സന്തോഷവും പങ്കുവെക്കുന്നു അദ്ദേഹം

ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്‍’ ഹരിശ്രീ അശോകന്‍

''അച്ഛനുമമ്മയും പതിനൊന്ന് മക്കളാണ് തങ്ങള്‍ക്കെന്നാണ് പറയാറ്. ആണും പെണ്ണുമായി ഒമ്പതുപേരും, കൂടെ കൂടിയ ദാരിദ്ര്യവും പട്ടിണിയും... സൈക്കിള്‍ റിക്ഷക്കാരനായിരുന്നു അച്ഛന്‍ .''- ഇത് പറയുന്നത് വേറെയാരുമല്ല, പേരു കേള്‍ക്കുമ്പോഴേക്കും നമ്മുടെ ചുണ്ടിലെല്ലാം ഒരു ചെറുചിരി വിരിയിക്കുന്ന നമ്മുടെ സ്വന്തം ഹരിശ്രീ അശോകന്‍.

'പപ്പൻ പ്രിയപ്പെട്ട പപ്പൻ 'എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിശ്രീ അശോകന്‍, മിമിക്രിക്കാരന്‍, നടന്‍ എന്നീ രണ്ട് മേല്‍വിലാസങ്ങള്‍ക്കപ്പുറം ഇനി സംവിധായകനായും അടയാളപ്പെടുത്തുകയാണ്...

ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്‍’ ഹരിശ്രീ അശോകന്‍

''ഒമ്പത് വര്‍ഷം മുമ്പാണ് സംവിധായകനാകണം എന്ന തീരുമാനം ഞാന്‍ എടുക്കുന്നത്. എന്നാല്‍ അതിനു തക്കതായ കഥയും പശ്ചാത്തലവും വേണമായിരുന്നു. അതിനുവേണ്ടിയാണ് ഇത്രയും കാത്തിരുന്നത്. അവസാനം ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നു, 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി' എന്ന ചിത്രത്തിലൂടെ, ആ സന്തോഷത്തിലാണിപ്പോള്‍.

പേരുസൂചിപ്പിക്കുന്ന പോലെ തന്നെ ഇന്റര്‍നാഷണില്‍ നിന്ന് തുടങ്ങി നാട്ടിലേക്കെത്തുന്ന ഒരു ലോക്കല്‍ സ്റ്റോറിയാണിത്. ഇതില്‍ ലോക്കലുമുണ്ട് ഇന്റര്‍നാഷണലുമുണ്ട്. സൗഹൃദത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. തമാശ ചിത്രങ്ങളിലൂടെ വന്ന ഞാന്‍ പടം ചെയ്യുമ്പോള്‍ ജനത്തിന് ഒരു പ്രതീക്ഷയുണ്ടാകും. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ ഒരു തമാശച്ചരടില്‍ കോര്‍ത്തിണക്കിയാണ് ഈ കഥയും പറയുന്നത്. പക്ഷേ, പ്രേക്ഷകരെ ഒരു വഴിയില്‍ കൂടി കൊണ്ടുപോയിട്ട് അവര്‍ പോകുന്ന വഴിയില്‍ നിന്നും ട്വിസ്റ്റ് ചെയ്തുള്ള പുതിയ രീതിയില്‍ ആയിരിക്കും ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി സഞ്ചരിക്കുക. അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ഗിമ്മിക്സുകളും ചേര്‍ന്ന ഒരു കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഈ സിനിമ.

ഗോപിസുന്ദര്‍, നാദിര്‍ഷ, അരുണ്‍രാജ് എന്നിവര്‍ ഒരുക്കിയ നല്ല പാട്ടുകളുമുണ്ട്. വിനായകനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, രാഹുല്‍ മാധവ്, ബിജു കുട്ടന്‍, അശ്വിന്‍ ജോസ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റെ റോളിലാണെങ്കിലും എല്ലാവര്‍ക്കുമൊപ്പം അവരിലൊരാളായിട്ട് നില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. ഇതൊരു ടീംവര്‍ക്കാണ്. ഒരേ മനസ്സോടെ നിന്നാല്‍ മാത്രമേ നമുക്ക് ജോലി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കൂ. അങ്ങനെയല്ലാതെ സിനിമ സംവിധാനം എളുപ്പമാവില്ല.''

ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്‍’ ഹരിശ്രീ അശോകന്‍

കഥാപാത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും, രമണനെ ആളുകള്‍ വല്ലാതെ സ്നേഹിക്കുന്നു....

''പഞ്ചാബി ഹൗസ് റിലീസ് ചെയ്ത് 20 വര്‍ഷം തികയുകയാണ്. പത്തിരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച എന്നോട് ആദ്യം കാണുമ്പോള്‍ തന്നെ എല്ലാവരും പഞ്ചാബി ഹൗസ്സിലെ രമണനെ പറ്റിയാണ് ചോദിക്കുക. അത്രയേറെ ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റിയ ഒരു കഥാപാത്രം വേറെ ചെയ്തിട്ടില്ലെന്നുതന്നെ പറയാം. ട്രോളുകളായും മലയാളിയുടെ നര്‍മ്മ സംഭാഷണങ്ങളിലും ഇത്രയും വര്‍ഷത്തിനുശേഷവും രമണന്‍ ജീവിക്കുന്നു എന്നറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ''

ഇതില്‍ ലോക്കലുമുണ്ട്, ഇന്റര്‍നാഷണലുമുണ്ട്- ആദ്യ സിനിമാവിശേഷങ്ങളുമായി ‘സംവിധായകന്‍’ ഹരിശ്രീ അശോകന്‍

മകനുമുണ്ട് ഇപ്പോള്‍ സിനിമാരംഗത്ത്... ഉപദേശങ്ങള്‍ നല്‍കാറുണ്ടോ...

''മകന്‍ അര്‍ജുന്‍. അവന്‍ എന്നെക്കാളും ഡെഡികേറ്റഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ സിനിമയെ അത്രയേറെ സ്‌നേഹിക്കുന്നുവെങ്കില്‍ അതില്‍ ഞാന്‍ അഭിമാനിക്കുന്നു. പറവയ്ക്കുശേഷം ഒരുപാട് അവസരങ്ങള്‍ അവനു വന്നിരുന്നു. നല്ല വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അവന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ബി-ടെക് എന്ന സിനിമയിലെ ആസാദി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. വരത്തന്‍ എന്ന പടം ഇനി വരാനിരിക്കുന്നു. അവന്‍ ചെയ്ത വേഷങ്ങള്‍ വളരെ നന്നായി എന്ന് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. പലരും സിനിമയെന്ന സ്വപ്ന ലോകത്തേക്ക് കയറാന്‍ നില്‍ക്കുന്ന സമയമാണിത്. അപ്പോള്‍ കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗിക്കണം എന്നെ ഞാന്‍ അവനോട് പറഞ്ഞിട്ടുള്ളൂ.

കുറേ പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നില്ല സിനിമയിലേക്കുള്ള എന്റെ വരവിനു പിന്നില്‍. ഞാന്‍ വന്നത് ഒന്നുമില്ലായ്മയില്‍ നിന്നാന്ന്. ഈ നിലയില്‍ എത്തിയതിനു ഈശ്വരന് നന്ദി പറയണം എന്നാണ് മക്കളെ എപ്പോഴും ഓര്‍മ്മപ്പെടുത്താറുള്ളത്.

മകള്‍ ശ്രീക്കുട്ടി ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. ഒരു കുഞ്ഞുണ്ട്. ഒരാഘോഷത്തിന്റെ പ്രതീതിയാണിപ്പോള്‍ കുടുംബത്തില്‍.''