LiveTV

Live

Entertainment

കലക്ടര്‍ ബ്രോ ഡോ. സാമുവലായി ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്‍വരയായ മെർക്കാടയിലാണ് ഡോ. സാമുവലുള്ളത്.

 കലക്ടര്‍ ബ്രോ ഡോ. സാമുവലായി ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

കലക്ടർ ബ്രോ നടനായി വെള്ളിത്തിരയിലെത്തുകയാണ്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ഹൂ എന്ന സിനിമയില്‍ ഡോ. സാമുവൽ എന്ന കഥാപാത്രമായാണ് പ്രശാന്ത് നായര്‍ ഐഎഎസ് എത്തുന്നത്.

മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്‍വരയായ മെർക്കാടയിലാണ് ഡോ. സാമുവലുള്ളത്. സ്വപ്നങ്ങളും, യാഥാർഥ്യവും ഇഴചേര്‍ന്ന് നിൽക്കുന്ന മെർക്കാടയിലെ രഹസ്യാന്വേഷകനാണ് സാമുവൽ. സിനിമയിലെ പ്രധാന കഥാപാത്രമാണ് കലക്ടർ ബ്രോയുടെ സാമുവൽ.

ഹൂ മികച്ച ശബ്ദസംവിധാനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. 4K ക്വാളിറ്റിയിൽ ഒക്ടോബറിൽ ചിത്രമെത്തും. ശ്രുതി മേനോൻ, പേർളി മാണി, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.