LiveTV

Live

Entertainment

കേരളത്തിന് പാട്ട് പാടി കരുത്ത് പകർന്ന് ബിജിബാലും മകളും 

കേരളത്തിന് പാട്ട്  പാടി കരുത്ത് പകർന്ന് ബിജിബാലും മകളും 

പ്രളയത്തിൽ തകർന്ന കേരളത്തിന് പാട്ട് പാടി കരുത്ത് പകർന്ന് ബിജിബാലും മകളും. ‘പുഴയോട് മഴ ചേർന്ന്’ എന്ന പേരിൽ പുറത്തിറക്കിയ ഗാനമാലപിച്ചത് ബിജിബാലിന്റെ മകൾ ദയ ബിജി ബാലാണ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജി ബാൽ തന്നെയാണ്. ബിജിബാലിന്റെ തന്നെ ബോധി സൈലൻറ് സ്‌കൈപ്പ് ആണ് ഗാനം നിർമിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഗാനമവസാനിക്കുന്നത്.