LiveTV

Live

Entertainment

ആസിയാ ബീവിയെ സിനിമയിലെടുത്തു

കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക

 ആസിയാ ബീവിയെ സിനിമയിലെടുത്തു

ദുരിതാശ്വാസ ക്യാമ്പാകെ ഒരൊറ്റ ഡാന്‍സ് കൊണ്ട് ഓളം തീര്‍ത്ത ആസിയ ബീവിയെ സിനിമയിലെടുത്തു. കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക. ആസിയയുടെ നൃത്തവും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ട സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി കളിച്ച ജിമിക്കി കമ്മല്‍ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചേരാനല്ലൂര്‍ സ്വദേശിയായ ട്രാഫിക് വാര്‍ഡന്‍ ആസിയ, വാടകവീട്ടിലുണ്ടായ പ്രളയത്തെ അതിജീവിച്ച് മുളന്തുരുത്തിയിലെ ക്യാമ്പിലെത്തി അവിടെയാകെ ഊര്‍ജ്ജം നിറയ്ക്കുകയായിരുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനാകുന്നത് വിനായകനാണ്. ആഗസ്ത് അവസാന വാരം ചിത്രീകരണം ആരംഭിക്കും. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ ,പോളി വത്സന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.