LiveTV

Live

Entertainment

പ്രളയ ബാധിതരുടെ വിശപ്പകറ്റാന്‍ സിഖുകാര്‍; ഒപ്പം നടന്‍ രണ്‍ദീപ് ഹൂഡയും

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആഹാരമെത്തിക്കാന്‍ ഖല്‍സ എയ്ഡ് എന്ന സിഖ് സംഘടന കൊച്ചിയിലെത്തി.

പ്രളയ ബാധിതരുടെ വിശപ്പകറ്റാന്‍ സിഖുകാര്‍; ഒപ്പം നടന്‍ രണ്‍ദീപ് ഹൂഡയും

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആഹാരമെത്തിക്കാന്‍ ഖല്‍സ എയ്ഡ് എന്ന സിഖ് സംഘടന കൊച്ചിയിലെത്തി. ഖല്‍സ പ്രവര്‍ത്തകര്‍ക്ക് ആവേശമായി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ഒപ്പം കൂടി.

കൊച്ചിയിലെത്തിയ ഖല്‍സ പ്രവര്‍ത്തകര്‍ തേവരയിലെ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് സൗജന്യ സമൂഹ അടുക്കള ആരംഭിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഇവര്‍ ഭക്ഷണം തയ്യാറാക്കി നല്‍കുന്നു.

പ്രളയ ബാധിതരുടെ വിശപ്പകറ്റാന്‍ സിഖുകാര്‍; ഒപ്പം നടന്‍ രണ്‍ദീപ് ഹൂഡയും

ഖല്‍സയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് രണ്‍ദീപ ഹൂഡ ഫേസ് ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫാന്‍സ് പേജില്‍ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.