LiveTV

Live

Entertainment

ഇരട്ടവേഷത്തില്‍ തല; വിശ്വാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വീരം,വേഗം,വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം

 ഇരട്ടവേഷത്തില്‍ തല; വിശ്വാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന വിശ്വാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും കട്ടത്താടി ലുക്കിലുമുള്ള രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് തലയെത്തുന്നത്. വീരം,വേഗം,വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ആദ്യ മൂന്ന് ചിത്രങ്ങളും ഹിറ്റായിരുന്നു.

നയന്‍താരയാണ് ചിത്രത്തിലെ നായിക. അനിക, വിവേക്, റോബോ ശങ്കര്‍, തമ്പി രാമയ്യ, കോവൈ സരള, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ഡി.ഇമ്മന്‍. അര്‍ജ്ജുന്‍ ത്യാഗരാജന്‍, സെന്തില്‍ ത്യാഗരാജന്‍, ടി.ജി ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.