LiveTV

Live

Entertainment

മല്ലികാ സുകുമാരന്റെയും ധര്‍മ്മജന്റെയും വീട്ടില്‍ വെള്ളം കയറി, ഇരുവരെയും രക്ഷപ്പെടുത്തി

ഇവരുടെ തിരുവന്തപുരത്തുള്ള വീട്ടിലാണ് വെള്ളം കയറിയത്. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്

മല്ലികാ സുകുമാരന്റെയും ധര്‍മ്മജന്റെയും വീട്ടില്‍ വെള്ളം കയറി, ഇരുവരെയും രക്ഷപ്പെടുത്തി

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് കിടപ്പാടം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുകയാണ്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുന്നത്. നടിയും പൃഥ്വിരാജ്,ഇന്ദ്രജിത്ത് താരങ്ങളുടെ അമ്മയുമായ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി.

ഇവരുടെ തിരുവന്തപുരത്തുള്ള വീട്ടിലാണ് വെള്ളം കയറിയത്. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാറും പകുതിയോളം വെള്ളത്തിലാണ്. രക്ഷാപ്രവര്‍ത്തകര്‍ ഒരു വലിയ ചെമ്പിലിരുത്തിയാണ് താരത്തെ രക്ഷപ്പെടുത്തിയത്. ഫോറം കേരം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷപ്പെടുത്തുന്ന ചിത്രം പുറത്തുവിട്ടത്.

ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കൊച്ചിയിലുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. കഴുത്തറ്റം വെള്ളത്തിലാണെന്ന് കാണിച്ച് ധര്‍മ്മജന്റെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൊലീസ് കണ്‍ടോള്‍ റൂമില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ വഞ്ചിയില്‍ കുടുംബത്തെ രക്ഷപ്പെടുത്തിയെന്ന് ധര്‍മ്മജന്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. സഹായിച്ച എല്ലാവര്‍ക്കും താരം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഞാനും കുടുംബവും ഇപ്പോൾ സുരക്ഷിതരാണ് എല്ലാവർക്കും നന്ദി 🙏

Posted by Dharmajan Bolgatty on Wednesday, August 15, 2018