LiveTV

Live

Entertainment

മഴക്കെടുതിയില്‍ സഹായഭ്യര്‍ത്ഥനയുമായി നടി അനന്യയും

മഴക്കെടുതിയില്‍ സഹായഭ്യര്‍ത്ഥനയുമായി നടി അനന്യയും

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹാമഭ്യര്‍ത്ഥിച്ച് നടി അനന്യയും. ഫേസ്ബുക്ക് ലൈവിലൂടെയാണ് അനന്യ കേരളത്തില്‍ മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയത്. പെരുമ്പാവൂരില്‍ തന്റെ വീടിനടുത്ത് വെള്ളം കയറിയ വഴിയില്‍ നിന്നുകൊണ്ടായിരുന്നു അനന്യയുടെ ഫേസ്ബുക്ക് ലൈവ്. ഇവിടെ പോലും ഇതാണ് അവസ്ഥയെങ്കില്‍ മറ്റുപല സ്ഥലങ്ങളിലെയും ദുരിതം ഊഹാക്കിവുന്നതേയുള്ളൂവെന്നും എല്ലാവരും കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും അനന്യ ആവശ്യപ്പെട്ടു.

''അയല്‍പക്കക്കാര്‍ പലരും ഇവിടെ വെള്ളത്തിലാണ്. 28വര്‍ഷമായി ഇവിടെ ജീവിച്ചിട്ടും ഇതുവരെ കാണാത്ത ദുരിതമാണ് ഇപ്പോള്‍ ഉള്ളത്. എല്ലാവരും കഴിയുന്ന സഹായങ്ങള്‍ ചെയ്യണം.'' അനന്യ പറഞ്ഞു.