LiveTV

Live

Entertainment

കൂളിംഗ് ഗ്ലാസ് കൊള്ളാം കേട്ടോ.. വീട്ടില്‍ ഒരെണ്ണം ഉണ്ട് കൊടുത്തയക്കട്ടെ; കുട്ടനാടന്‍ ബ്ലോഗിന്റെ ട്രയിലര്‍ കാണാം 

അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്

 കൂളിംഗ് ഗ്ലാസ് കൊള്ളാം കേട്ടോ.. വീട്ടില്‍ ഒരെണ്ണം ഉണ്ട് കൊടുത്തയക്കട്ടെ; കുട്ടനാടന്‍ ബ്ലോഗിന്റെ ട്രയിലര്‍ കാണാം 

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. പൊലീസ് വേഷത്തിലാണ് ഷംനയെത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, ലാലു അലക്സ്, ജൂഡ് ആന്റണി, സോഹന്‍ സീനുലാല്‍, സ്വാസിക, ജയന്‍ ചേര്‍ത്തല, ജേക്കബ് ഗ്രിഗറി, തെസ്നി ഖാന്‍, ജെയ്സ് ജോസ്, സഞ്ജു ശിവറാം, പൊന്നമ്മ ബാബു, ഷഹീന്‍ സിദ്ധീഖ്, നന്ദന്‍ ഉണ്ണി, വിവേക് ഗോപന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഒരു ബ്ലോഗറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. പി.കെ മുരളീധരന്‍, ശാന്താ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം. ക്യാമറ. പ്രദീപ് നായര്‍. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

Also read: കുട്ടനാട്ടുകാരനായി മമ്മൂട്ടി; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ കാണാം

Also read: മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ്, ആദ്യ വീഡിയോ ഗാനം